scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Saturday, August 24, 2013

പൊറോട്ടയും ആരോഗ്യവും പിന്നെ ആ രോഗവും


കേരളത്തിലെ ഒരു പ്രധാന ഭക്ഷണമാണ് പൊറോട്ട. ഒട്ടുമിക്യ പരുപാടികളിലും ഭക്ഷണ വിഭവങ്ങളിൽ  ആദ്യം കാണപ്പെടുന്നത് പൊറോട്ടയാണ്. എതിനു പറയുന്നു ഒരു വീടു പണിയുണ്ടായാൽ അതിലെ പണിക്കാർക്ക് 10 മണിയുടെ നാസ്തക്ക് മിക്യവാറും ഇതായിരിക്കും. പ്രത്യേകിച്ച് പ്രധാന വാപ്പിന് പൊറോട്ടയും കൊഴിയും ഇല്ലങ്കിൽ പണിക്കാർക്കു തന്നെ പണി എടുക്കുവാൻ ഒരു ഉത്സാഹവും ഉണ്ടാകില്ല.

പൊറോട്ട ഉണ്ടാക്കുന്ന മൈദ എന്നു പറയുന്ന സാധനം കൂടുതലായി ഉപയോഗിച്ചിരുന്നത് വാൾ പോസ്റ്ററുകൾ ഒട്ടിക്കുന്നതിനായിരുന്നു. ഇന്നു അതിനു മാറ്റമൊന്നും വന്നിട്ടില്ല. പക്ഷെ ഒട്ടിക്കുന്നത് മനുഷ്യൻറെ വയറ്റിനകത്താണെന്ന് മാത്രം. മൈദ എന്നു പറയുന്ന സാധനം എന്താണെന്ന് അതു കഴിക്കുന്നവനൊ ഉണ്ടാക്കുന്നവനൊ വിൽക്കുന്നവനൊ അറിയില്ല.

ഗോതമ്പിനെ ക്രാക്കി ചതച്ച് അതിൻറെ പോശകഗുണമുള്ള നാരും മറ്റും എടുക്കുന്നു. ബാക്കിവരുന്നതിൽ നിന്ന് റവയും എടുത്ത് അതിൻറെ ബാക്കിയിൽ  നിന്ന് ആട്ടയും ഉണ്ടാക്കുന്നു. പിന്നെയും ബാക്കിവരുന്ന ചണ്ടിയിൽ അലാക്സിൻ  എന്ന കെമിക്കൽ ഒഴിച്ച് സൊഫ്റ്റ് ആക്കുന്നു. ഈ അലാക്സിൻ എന്നാൽ  എന്താണെന്ന് അറിയുമൊ?

പ്രമേഹ രോഗികൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾ പരീക്ഷിക്കുന്നതിന് വേണ്ടി മൃഗങ്ങളിലും മറ്റും പ്രമേഹമുണ്ടാക്കാൻ  കുത്തിവെക്കുന്ന മരുന്നാണ് അലാക്സിൻ. ഇങ്ങനെ സോഫ്റ്റാക്കിയ ഗോതമ്പിൻറെ ചണ്ടി വെളുപ്പിക്കുന്നതിന് വേണ്ടി ബെൻസോയിൻ പറോക്സൈഡ് എന്ന കെമിക്കൽ  ഉപയോഗിക്കുന്നു. ഇങ്ങനെയാണ് ഗോതമ്പിൻറെ ചണ്ടി നമ്മുടെ മുന്നിൽ മൈദ എന്ന രൂപത്തിൽ എത്തുന്നത്.

ഇനി ബെൻസോയിൻ പറോക്സൈഡ് എന്താണെന്ന് അറിയുമോ? അതു നമുക്കെല്ലാവർക്കും പരിചയമാണ് അറിയില്ല എന്നൊള്ളൂ പ്രത്യേകിച്ച് പെണ്‍കുട്ടികൾക്ക്. അതായത് ഫെയർ ആൻറ് ലൗലീ പോലേയുളള ക്രീമുകളിൽ  മുഖം ബ്ലീച്ച് ചെയ്യുന്നതിന് ഉപയോഗിക്കുന്ന കെമിക്കാലാണ് ഇതെന്ന്. അതുകൊണ്ട് പൊറോട്ട തിന്നാൽ വയറു ബ്ലീച്ചായികിട്ടുമെന്നു പറയാം.

ഏറ്റവും കൂടുതൽ  പൊറോട്ട ഉപയോഗിക്കുന്നത് കേരളമാണെന്ന് മുന്നെ പറഞ്ഞില്ലേ അത്പൊലേ തന്നെ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ളതും കേരളത്തിൽ  തന്നെയാണ്. കാരണം ഇതൊക്കെ തന്നെ



No comments:

Post a Comment