scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Friday, August 23, 2013

കളിപ്പാട്ടങ്ങളെ സൂക്ഷിക്കുക


അപകടകരമായ ഘടകങ്ങളടങ്ങിയ നിരവധി കളിപ്പാട്ടങ്ങൾ  ഇന്ത്യ വിപണിയിൽ  സുലഭമാണ്. പലതും നിർമ്മിച്ചതെവിടെയാണെന്നോ ആരെന്നോ ആർക്കും അറിയില്ല. കുട്ടികൾ  ഉണ്ണുന്നതും ഉറങ്ങുന്നതും ഉണരുന്നതുമെല്ലാം ഈ കളിപ്പാട്ടങ്ങളുടെ കൂടെയാണ്.

യു.എസ്. ലെ ഏറ്റവും വലിയ കളിപ്പാട്ടകമ്പനിയായ മെറ്റൽ  ഇൻക് കോടിക്കണക്കിന് കളിപ്പാട്ടങ്ങൾ  വിപണിയിൽ നിന്ന് പിൻവലിച്ചിരിക്കുന്നത് ലെഡ്ഡും ക്രോമിയവും പോലെയുള്ള അപകടകരമായ പദാർഥങ്ങളുടെ സാനിധ്യം ഉള്ളതുകൊണ്ടാണ്.


എന്നാൽ ഇന്ത്യപൊലെയുള്ള രാജ്യങ്ങളിൽ ഭക്ഷണപദാർഥത്തിലേയോ മരുന്നിലേയോ മായം കണ്ടെത്താൻ കഴിയാത്ത ഇവിടെ കളിപ്പാട്ടങ്ങളിൽ പരിശോധന നടത്തുന്നില്ല. തുച്ഛമായ വിലക്കു കിട്ടുന്ന  അത്യാകർഷകമായ ചൈനീസ് കളിപ്പാട്ടങ്ങളുടെ ഒരു പ്രധാന വിപണി ഇന്ത്യയാണ്.

കുട്ടികൾ  ഇവ കടിക്കുകയും ചവക്കുകയും ചെയ്യുമ്പോൾ അവ ഉള്ളിലേക്കു ചെല്ലുന്നു. പൊട്ടൊന്ന് പ്രതികരണം ഇല്ലങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ഒരു ബില്ല്യൻ ഡോളറിൻറെ വിപണിയാണ് ഇന്ത്യയിൽ കളിപ്പാട്ടങ്ങൾക്കുള്ളത്.

  ഇന്ത്യൻ സർക്കാർ കളിപ്പാട്ടങ്ങളിൽ ഉപയോഗിക്കുന്ന പദാർഥങ്ങൾക്ക് ഒരുനിയന്ത്രണവും നിർദ്ദേശവും നകിയിട്ടില്ല. ഇന്ത്യൻ കളിപ്പാട്ടങ്ങളിലെ ലെഡ്ഡിൻറെയും കാഡ്മിയത്തിൻറെയും അളവ് പരിശോധകരെ പോലും നെട്ടിക്കുന്നതാണ്. ഇങ്ങനെ ഉള്ളവ ഉപയോഗിക്കുന്നതുമൂലം ബുദ്ധിമാന്ദ്യം, കരൾ, കിഡ്ണി എന്നിവക്ക് ഗുരുതരമായ പ്രശ്നങ്ങൾ  ഉണ്ടാവാൻ ഇടയുണ്ട്.

No comments:

Post a Comment