scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Thursday, August 22, 2013

മാധുര്യമേറും വിദേശ ചാമ്പകള്‍


വേനല്‍ക്കാലത്ത് നിറയെ ചുവന്നു തുടുത്ത പഴങ്ങളുമായി നില്‍ക്കുന്ന ചാമ്പകള്‍ നമ്മുടെ കണ്ണുകള്‍ക്ക് കൗതുകം പകരും. കുട്ടികള്‍ ഇവയുടെ കായ്കള്‍ പറിച്ച് തിന്നാറുണ്ടെങ്കിലും മുതിര്‍ന്നവര്‍ പുളിരസം കാരണം പലപ്പോഴും ഇത് കഴിക്കാറില്ല. ഗൃഹാതുര ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഈ ചെറുവൃക്ഷം പുളിയുടെ പേരു പറഞ്ഞ് പലരും വെട്ടിക്കളഞ്ഞു. എന്നാല്‍ പുളിരസം തീരെയില്ലാത്ത മാധുര്യമേറിയ വലിയ പഴങ്ങള്‍ ലഭിക്കുന്ന പല വിദേശ ചാമ്പയിനങ്ങളും നാട്ടില്‍ ഇപ്പോള്‍ താരങ്ങളായിക്കഴിഞ്ഞു.



തായ്‌ലാന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇവയുടെ വരവ്. ചുമപ്പ്, വെള്ള, പച്ച വര്‍ണ്ണങ്ങളില്‍ കശുമാങ്ങയെ അനുസ്മരിപ്പിക്കുന്ന ഇവയുടെ പഴങ്ങള്‍ സ്‌പോഞ്ചു പോലെ മൃദുലമാണ്. ധാരളം ജലാംശവും പോഷകങ്ങളും നിറഞ്ഞ ഇവ കഴിച്ചാല്‍ വേനല്‍ക്കാലത്ത് നല്ല ഉന്‍മേഷം ലഭിക്കും. ഔഷധഗുണങ്ങള്‍ നിറഞ്ഞ ഇവ തലച്ചോറിന്റെയും കരളിന്റെയും ആരോഗ്യത്തിനും നല്ലതാണ്. പഴങ്ങളില്‍ നിന്ന് ജ്യൂസ്, ജാം, വൈന്‍ തുടങ്ങിയ ഭക്ഷ്യസാധനങ്ങള്‍ നിര്‍മ്മിക്കുകയുമാകാം.

അധികം ഉയരം വയ്ക്കാതെ ധാരാളം ചെറുശാഖകളോടെ പടര്‍ന്നു പന്തലിച്ചു വളരുന്ന വിദേശ ചാമ്പയിനങ്ങള്‍ നട്ടുവളര്‍ത്താനും വളരെയെളുപ്പമാണ്. ഫലം ലഭിക്കുന്ന കമ്പുകളില്‍ തൊലി നീക്കം ചെയ്ത് ചകിരിച്ചോര്‍, ചാണകം, മണ്ണ്, എന്നിവ ചേര്‍ത്ത മിശ്രിതം പതിവെച്ച് വേരുപിടുപ്പിച്ചെടുത്ത തൈകള്‍ കൃഷിക്ക് ഉപയോഗിക്കാം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന നീര്‍വാര്‍ച്ചയും നേരിയ വളക്കൂറുള്ള മണ്ണ് അനുയോജ്യമാണ്. വലിയചെടിച്ചട്ടികളിലും മട്ടുപ്പാവിലുമൊക്കെ ഒതുക്കി വളര്‍ത്തുകയുമാകാം. നിലത്ത് മുട്ടിവളരുന്ന കമ്പുകള്‍ നീക്കം ചെയ്താല്‍ എലികള്‍ കയറി ചാമ്പങ്ങകള്‍ നശിപ്പിക്കുന്നത് ഒഴിവാക്കാം. വളര്‍ന്നു വരുന്ന ചെടികള്‍ക്ക് വേനല്‍ക്കാലത്ത് ചെറിയതോതില്‍ ജലസേചനവും മഴക്കാലാരംഭത്തില്‍ ജൈവവളങ്ങള്‍ ചേര്‍ക്കുകയും ചെയ്യണം.

രാജേഷ് കാരാപ്പള്ളില്‍
ഫോണ്‍ - 9594234232

rajeshkarapalli@yahoo.com

No comments:

Post a Comment