scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Monday, September 16, 2013

ഓണാഘോഷം

ഓണാഘോഷത്തിൻറെ ഭാഗമായി നാട്ടിൻ പുറങ്ങളിലും സ്കൂളുകളിലും പലവിധ കലാപരുപാടികളും നടക്കാറുണ്ട്. ഞാൻ ഹൈസ്കൂളിൽ പഠിച്ചിരുന്ന സമയത്ത് അവിടെ നടന്ന ഒരു ഓണാഘോഷപരുപാടിയിലെ ഒരു സംഭവമാണിത്.

ഓണപ്പരീക്ഷ കഴിഞ്ഞു തൊട്ടടുത്ത ദിവസം നടത്താൻ പോകുന്ന ഓണാഘോഷ പരുപാടികളുടെ ഇനം തിരിച്ചുള്ള ലിസ്റ്റുകളും പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ക്ലാസ് ടീച്ചർ മുഖാന്തരം രജിസ്റ്റർ ചെയ്യുക എന്ന വിവരം നോട്ടീസ് ബോഡിൽ പ്രത്യക്ഷമായി.


പ്രധാന മത്സര ഇനങ്ങളായ കമ്പവലി, ചാക്കിൽ ഓട്ടം, നൂലിൽ സുജികോർക്കുക അല്ല സൂജിൽ  നൂലുകോർക്കുക, സ്പൂണിൽ ചെറുന്നാരങ്ങ വെച്ച് ഓടുക, കുടം പൊട്ടിക്കൽ, തീറ്റ മത്സരം, സൈക്കിൾ ചവിട്ടൽ, സുന്തരിക്കു പൊട്ടുതൊടൽ, പിന്നെ ഓണത്തിൻറെ പ്രധാന ഇനമായ പൂക്കളമത്സരം എന്നിവയാണ്.


ഇതിൽ  പൂക്കുല മത്സരവും  അല്ല പൂക്കളമത്സവും കമ്പവലിയും ഓരോ ക്ലാസുകൾ തമ്മിലുള്ളതാണ്. മറ്റ് എല്ലാ ഇനങ്ങളും വ്യക്തികത മത്സരവും.ഞങ്ങളുടെ ക്ലാസിൽ നിസാർ എന്ന ഒരുത്തൻ ഉണ്ട് മത്സരം എന്നു കേട്ടാ മതി ചാടി വീഴും. വിജയികളെ പ്രക്യാഭിക്കുമ്പോൾ എപ്പോഴും ഒന്നാം സ്ഥാനം അവനായിരിക്കും പുറകി നിന്നാണെന്നുമാത്രം.

ഇത്തവണയും നിസാർ മിക്യ ഇനങ്ങളിലും പേര്  രജിസ്റ്റർ ചെയ്തു. മറ്റെല്ലാ വർഷങ്ങളിൽ  അവനുണ്ടായിരുന്ന സൽപ്പേരിനു ഒരു മാറ്റം വരുത്തണം എന്ന് ഒരാഗ്രഹം കൂടി ഉണ്ട്.
അങ്ങിനെ മത്സര ദിനം വന്നെത്തി. പ്രധാന ഇനമായ പൂക്കളമത്സരമാണ് ആദ്യ ഇനം. ഓരൊ ക്ലാസുകാർക്കും പ്രത്യേകം സ്ഥലങ്ങളിലായി പൂക്കളമൊരുക്കി. വിധികർത്താക്ക ഓരൊന്നും നിരീക്ഷിച്ചു പോയറ്റുകൾ രേഖപ്പെടുത്തി. എല്ലാ മത്സരഫലത്തിൻറെയും അവസാനമാണ് പൂക്കള മത്സരത്തിൻറെ ഫലം പ്രക്യാഭിക്കുക.


പൂക്കളമത്സരത്തിനുശേഷം മറ്റു മത്സരങ്ങളും നടന്നു. നമ്മുടെ നിസാറിന് വിജാരിച്ചമാതിരി മുന്നേറാൻ സാധിച്ചില്ല. ഇപ്പോഴും പഴയ സ്ഥാലത്തിനു ഒരു മാറ്റവും ഇല്ല. അവസാന ഇനമായ കലം പൊട്ടിക്കൽ ബാക്കി ഉണ്ട്. നിസാർ ഇതിലെങ്കിലും നില മെച്ചപ്പെടുത്തണം എന്നു കരുതിയിരിക്കുകയാണ്.

മത്സരാർത്ഥികളുടെ പേര് വിളിച്ചു. നിസാറടക്കം 10 പേരുണ്ടായിരുന്നു. വിധികർത്താവ് നിയമാവലി വായിച്ചു. ഒരു നിക്ഷിത സ്ഥലത്ത് തൂക്കിയിട്ടിരിക്കുന്ന കലം കണ്ണുകെട്ടിയ മത്സരാർത്ഥി വടികൊണ്ട് അടിച്ച് പൊട്ടിക്കണം. ഒരാക്ക് 3 പ്രാവശ്യം അടിക്കാൻ അവസരമൊള്ളൂ. മൂന്നി ആദ്യം പൊട്ടിക്കുന്നവൻ വിജയി. ഒന്നിൽ  കൂടുതൽ  വിജയികളുണ്ടെങ്കിൽ  ഒരു അന്തിമ മത്സരത്തിൽ  പ്രധാന വിജയിയേ കണ്ടെത്തും.

മത്സരം തുടങ്ങി. നാലാമത്തെ മത്സരാർത്ഥിയായ സുരേഷ് മൂന്നാമത്തെ അടിയിൽ കലം പൊട്ടിച്ചു. നമ്മുടെ നിസാറും ബാക്കിയുള്ളവരും തങ്ങളുടെ അവസരത്തിനായി കാത്തുനിക്കുകയാണ്. മത്സരം തുടരുന്നതിനായി അടുത്ത കലം കെട്ടിതൂക്കി. നിസാറിൻറെ അവസരം അവൻറെ മുമ്പുള്ള സ്ഥാനം പോലെത്തന്നെ അവസാനമാണ്. ഒമ്പതാമത്തെ മത്സരാർത്ഥിയുടെയും അവസരം കഴിഞ്ഞ്. വേറെ ആർക്കും വിജയിക്കാനായില്ല.

അങ്ങിനെ നിസാറിൻറെ അവസരവും വന്നെത്തി. മറ്റെല്ലാവരെ പോലേയും പുറത്ത് നിന്ന് നിസാറിൻറെ കണ്ണുകെട്ടി കലം വെച്ചിരിക്കുന്നതിൻറെ പരിസരത്ത് നിസാറിനെ എത്തിച്ചു. നിസാർ തപ്പി പിടിച്ചു ഒന്നാമത്തെ അടി അടിച്ചു. ലക്ഷ്യം കണ്ടില്ല. പിന്നെയും തപ്പി രണ്ടാമത്തെതും കൊടുത്തു. ഒരു രക്ഷയും ഇല്ല. ഇതെല്ലാം നല്ലപോലേ നോക്കി വിധികർത്താവ് തൊട്ടടുത്തുതന്നെ നിപ്പുണ്ട്. നിസാർ ലക്ഷ്യം നോക്കി മൂന്നാമത്തെ അടി പാസാക്കി. ഠോ..... ശബ്ദം കേട്ടു നിസാർ സന്തോഷത്തോടെ കണ്ണിൻറെ കെട്ടയിച്ചു.

കണ്ണുതിരുമ്പി നോക്കിയപ്പോൾ ഒന്നും സംഭവിക്കാത്ത കലം കണ്ട നിസാർ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് അടികൊണ്ട് കിടക്കുന്ന വിധികർത്താവിനെയായിരുന്നു.

അങ്ങിനെ നിസാർ  തൻറെ സ്ഥാനപ്പേർ  വീണ്ടും നിലനിത്തി.