scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Friday, September 6, 2013

പ്രഭാതഭക്ഷണം

ഇന്ത്യയിലെ നാല് മെട്രോ നഗരങ്ങളിലായ മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇഡ്‌ലിയും സാമ്പാറുമാണ് ഇന്ത്യയിലെ മികച്ച പ്രഭാത ഭക്ഷണമെന്ന് പറയുന്നു. 
 എട്ട് വയസ്സു മുതല്‍ നാല്‍പത് വയസുവരെയുള്ളവരില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 3600 പേരിലാണ് പഠനം നടത്തിയത്. 
 പഠന പ്രകാരം മൂന്ന് ഇഡ്‌ലിയും സാമ്പാറുമാണ് ഏറ്റവും മികച്ച പ്രഭാതഭക്ഷണം. എന്നാല്‍ പോഷക ഗുണമില്ലാത്ത പ്രഭാത ഭക്ഷണമാണ് ഇന്ത്യയിലെ 40 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ കഴിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
മുംബൈ നിര്‍മ്മല നികേതന്‍ കോളേജിലെ അദ്ധ്യാപിക മാലതി ശിവരാമകൃഷ്ണന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. 
ഇന്ത്യക്കാരുടെ കാര്‍ബോഹൈഡ്രേറ്റ്, ഊര്‍ജം, പ്രോട്ടീന്‍, കൊഴുപ്പ്, കാല്‍സ്യം എന്നിവയുടെ പര്യാപ്തതയുടെ അടിസ്ഥാനത്തിലാണ് പോഷണത്തിന്റെ അളവ് കണ്ടെത്തുന്നത്. 
മുംബൈയില്‍ 79% പേരും പോഷക ഗുണമില്ലാത്ത പ്രഭാതഭക്ഷണം കഴിക്കാത്തവരാണ്. ഡല്‍ഹിയില്‍ ഇത് 76 ശതമാനവും കൊല്‍ക്കത്തയില്‍ ഇത് 75 ശതമാനവുമാണ്. 
എന്നാല്‍ ചെന്നൈയില്‍ ഈ നിരക്ക് 60 ശതമാനം മാത്രമാണ്. കൊല്‍ക്കത്തയിലെ പ്രഭാതഭക്ഷണം മൈദയില്‍ ഉണ്ടാക്കിയതാണ്.

ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലും പ്രോട്ടീന്‍ കുറവും ഫൈഹര്‍ അംശം ഇല്ലാത്തതുമാണ്. 
ഡല്‍ഹിയിലെ പ്രഭാതഭക്ഷണമായ പറാത്തയില്‍ എണ്ണയുടെ അളവ് കൂടുതലായതിനാല്‍ ആരോഗ്യത്തിന് ഒരുപരിധിവരെ ഹാനീകരമാണ്. 
മുംബൈയ്ക്ക് പ്രത്യേകിച്ച് ഒരു പ്രഭാതഭക്ഷണം ഇല്ല എന്നു മാത്രമല്ല കഴിക്കുന്നതുപോലും കുറവാണ്.

No comments:

Post a Comment