scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Monday, August 5, 2013

ഉലുവയുടെ മഹാത്മ്യം




ഉലുവയുടെ മഹാത്മ്യം മനസ്സിലാക്കാതെയാണ് നമ്മളില്‍ പലും ആരോഗ്യ സംരക്ഷണം മുതല്‍ ലൈംഗീക ജീവിതം മെച്ചപ്പെടുത്തുന്നതിനുവരെ വിപണിയിലേയ്ക്ക് പായുന്നത്. എന്നാല്‍ അവയ്‌ക്കെല്ലാം പരിഹാരം നമ്മുടെ അടുക്കളയില്‍ തന്നയുണ്ടെന്നകാര്യം മലയാളികള്‍ അറിയുന്നില്ല, അഥവാ അറിഞ്ഞാലും ഉലുവയ്ക്ക് സൂപ്പര്‍ മോഡലുകളെ വച്ച് പരസ്യമില്ലല്ലോ? ഇല്ലാതെ എങ്ങിനെ വിശ്വസിയ്ക്കും? ഇതാണ് നമ്മള്‍ മലയാളികള്‍. 

ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും പ്രോട്ടീനുകളുമെല്ലാം അളവിലേറെ ഉലുവയിലുണ്ട്. മുലയൂട്ടുന്ന അമ്മമാരില്‍ പാല്‍ ഉല്‍പാദനം കൂട്ടാന്‍ ഉലുവയോളം മറ്റൊന്ന് ഇല്ലതന്നെ. ഈ അറിവ് മുത്തശ്ശിമാരില്‍ മാത്രമായി ഒതുങ്ങുന്ന കാലഘട്ടമാണിത്. സ്തനത്തിലെ കലകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും ഉലുവ സഹായിക്കുമത്രേ.

രക്തത്തിലെ പഞ്ചസാരയുടെ അളവ്കുറയ്ക്കാന്‍ ഉലുവയ്ക്കുള്ള കഴിവ് വൈദ്യശാസ്ത്രം തെളിയിച്ചതാണ്. അതുകൊണ്ടതന്നെ പ്രമേഹം കുറയ്ക്കാനും ഉലുവ സഹായകമാണ്. ഉലുവയുടെ ഉപയോഗം മൂലം ഇന്‍സുലിന്‍ പതിവായി ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ കഴിയും. അതിനായി രാത്രിയില്‍ ഉലുവ കഴുകി വെള്ളത്തിലിട്ട് വച്ച് കാലത്ത് ആ വെള്ളം വെറും വയറ്റില്‍ കുടിച്ചാല്‍ മാത്രം മതി. 

ശരീരത്തിലെ കൊളസ്‌ട്രോളിനെ വരുതിയില്‍ നിര്‍ത്താനും ഈ കുഞ്ഞന്‍ വിചാരിച്ചാല്‍ മതി. സ്ത്രീകളിലുണ്ടാകുന്ന ആര്‍ത്തവ വേദനകള്‍ കുറയ്ക്കാനും ക്രമം തെറ്റിയ ആര്‍ത്തവം ക്രമത്തിലാക്കാനുമെല്ലാം ഉലുവ ശീലമാക്കിയാല്‍ മതി. തൊലിയിലുണ്ടാകുന്ന തടിപ്പുകള്‍ക്കും ചൊറിച്ചിലുകള്‍ക്കും ഉലുവ അരച്ച് പുരട്ടുന്നത് നല്ല മരുന്നാണ്.

തിരക്കേറിയ ജീവിതത്തില്‍ നല്ലൊരു ശതമാനം ആളുകള്‍ക്കും തൃപ്തികരമായ ലൈംഗീക ജീവിതം അന്യമാണ്. പുരുഷന്മാരില്‍ ലൈംഗിക താത്പര്യം കൂട്ടാനും അവ ദീര്‍ഘനേരം നിലനിര്‍ത്താനും ഉലുവ മികച്ച മരുന്നാണെന്ന് ബ്രിസ്ബണിലെ സെന്‍റര്‍ ഫോര്‍ ഇന്‍റക്രേറ്റീസ് ക്ലിനിക്കല്‍ ന്‍റ് മോളികുലാര്‍ മെഡിസിനില്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.  

ഉലുവയില്‍ ഉള്‍പെട്ടിട്ടുള്ള സാപോണിന്‍സ് എന്ന രാസവസ്തു പുരുഷന്മാരിലെ ലൈംഗീക ഹോര്‍മ്മോണായ ടെസ്റ്റാസ്റ്റിറോണിന്‍റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ഇത് പുരുഷനെ ലൈംഗീകതയ്ക്ക് സജ്ജനാക്കുകയും ചെയ്യും. ഏറ്റവും കൂടുതല്‍ ഉലുവ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അപ്രകാരമുള്ള ഒരു രാജ്യത്ത് അവ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ തയ്യാറാവുകയാണ് വേണ്ടത്. ഇനി കറികളില്‍ ഉലുവ ധാരാളമായി ഉപയോഗിച്ചുകൊള്ളൂ.

No comments:

Post a Comment